Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : V.S. Sunilkumar

Thrissur

വി.​എ​സ്. സു​നി​ൽ​കു​മാ​റി​ന്‍റേ​തു വ​സ്തു​ത​ക​ൾ വ​ള​ച്ചൊ​ടി​ച്ചു​ള്ള ആ​രോ​പ​ണം: രാ​ജ​ൻ പ​ല്ല​ൻ

തൃ​ശൂ​ർ: ന​ഗ​ര​സ​വി​ക​സ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻമ​ന്ത്രി വി.​എ​സ്.​ സു​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ക്കു​ന്ന​തു വ​സ്തു​ത​ക​ൾ വ​ള​ച്ചൊ​ടി​ച്ചു​ള്ള ആ​രോ​പ​ണ​മെ​ന്ന് യു​ഡി​എ​ഫ് തൃ​ശൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി രാ​ജ​ൻ ജെ.​ പ​ല്ല​ൻ. എ​ൽ​ഡി​എ​ഫി​നു ത​നി​ക്കെ​തി​രേ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു പ​രാ​തിന​ൽ​കാ​ൻ എ​ല്ലാ അ​വ​കാ​ശ​വു​മു​ണ്ട്.

തൃ​ശൂ​രി​ന്‍റെ സ​മ​ഗ്രവി​ക​സ​നം മു​ൻനി​ർ​ത്തി​യു​ള്ള മാ​സ്റ്റ​ർ പ്ലാ​ൻ ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ന്ന ആ​രോ​പ​ണം രാ​ജ​ൻ പ​ല്ല​ൻ എ​തി​ർ​ത്തു. വ​ട​ക്കുന്നാ​ഥ ക്ഷേ​ത്ര​ത്തി​ന്‍റെ 180 മീ​റ്റ​ർ ചു​റ്റ​ള​വ് പൈ​തൃ​കമേ​ഖ​ല​യാ​യി സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു തീ​രു​മാ​നം.

നി​ശ്ചി​തചു​റ്റ​ള​വി​ൽ അ​ഞ്ചുനി​ല കെ​ട്ടി​ട​ങ്ങ​ളേ നി​ർ​മിക്കാ​ൻ പാ​ടു​ള്ളൂ. എ​ന്നാ​ൽ, എ​ൽ​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​ത്തി​ൽ വ​ന്ന​തോ​ടെ പ്ര​ത്യേ​കം സോ​ണു​ക​ളാ​ക്കി തി​രി​ച്ച് ആ ​നി​ബ​ന്ധ​ന​യി​ൽ മാ​റ്റംവ​രു​ത്തി. അ​തി​നെ​തിരേ​യാ​ണ് യു​ഡി​എ​ഫ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്. പ​ട്ടാ​ളം റോ​ഡ് വി​ക​സ​നം, ദി​വാ​ൻ​ജി​മൂ​ല മേ​ൽ​പാ​ലം, ശ​ക്ത​ൻ മാ​ർ​ക്ക​റ്റ് ന​വീ​ക​ര​ണം, ജംഗ്ഷ​ൻ വി​ക​സ​നം ഇ​വ​യി​ലെ​ല്ലാം താ​ൻ മേ​യ​റാ​യി​രു​ന്ന കാ​ല​ത്തു ന​ട​ത്തി​യ ഇ​ട​പെ​ട​ലു​ക​ൾ രാ​ജ​ൻ പ​ല്ല​ൻ വി​ശ​ദീ​ക​രി​ച്ചു.

പ​ട്ടാ​ളം​ റോ​ഡ് വി​ക​സ​നം

പ​ട്ടാ​ളം റോ​ഡി​ലെ കു​പ്പി​ക്ക​ഴു​ത്ത് പൊ​ളി​ക്കാ​ൻ 2014-15 വ​ർ​ഷ​ത്തി​ൽ താ​ൻ മേ​യ​റാ​യി​രു​ന്ന കാ​ല​ത്താ​ണ് കൗ​ണ്‍​സി​ൽ തീ​രു​മാ​നി​ച്ച​ത്. ഇ​തി​നു ത​ട​സ​മാ​യ കേ​ന്ദ്രസ്ഥാ​പ​ന​ങ്ങ​ളാ​യ ബി​എ​സ്എ​ൻ​എ​ൽ, പോ​സ്റ്റ്ഓ​ഫീ​സ് എ​ന്നി​വ​യ്ക്കുപു​റ​മെ മാ​രി​യ​മ്മ​ൻ​കോ​വി​ൽ, ര​ണ്ടു ക​ച്ച​വ​ട​സ്ഥാ​പ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണം ആ​വ​ശ്യ​മാ​യി​രു​ന്നു.

താ​നും മു​ൻ മേ​യ​ർ ഐ.​പി.​പോ​ൾ, മു​ൻ മേ​യ​ർ എം.​കെ.​ വ​ർ​ഗീ​സ് എ​ന്നി​വ​രു​ൾ​പ്പെ​ടെ ഡ​ൽ​ഹി​യി​ൽ പോ​യി ബ​ന്ധ​പ്പെ​ട്ട​വ​രെ ക​ണ്ടാ​ണ് സ്ഥ​ലം വി​ട്ടു​കി​ട്ടു​ന്ന​തി​നു ധാ​ര​ണ​യാ​യ​ത്. അ​ന്നു തൃ​ശൂ​ർ എം​പി​യാ​യി​രു​ന്ന സി.​എ​ൻ.​ ജ​യ​ദേ​വ​നും ഇ​ട​പെ​ട​ൽ ന​ട​ത്തി.

പോ​സ്റ്റ് ഓ​ഫീ​സി​ന്‍റെ 16.5 സെ​ന്‍റ് സ്ഥ​ല​മാ​ണ് ഏ​റ്റെ​ടു​ക്കേ​ണ്ടി​യി​രു​ന്ന​ത്. പ​ക​ര​മാ​യി ബി​എ​സ്എ​ൻ​എ​ല്ലി​ന്‍റെ മു​ൻ​വ​ശ​ത്തെ കോ​ർ​പ​റേ​ഷ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്ഥ​ല​ത്തി​ൽനി​ന്ന് 16.5 സെ​ന്‍റ് സ്ഥ​ലം വി​ട്ടു​ന​ൽ​കി. ബി​എ​സ്എ​ൻ​എ​ല്ലി​ൽനി​ന്നും 4.5 സെ​ന്‍റ് സ്ഥ​ല​മാ​ണ് ഏ​റ്റെ​ടു​ത്ത​ത്. മാ​രി​യ​മ്മ​ൻ​കോ​വി​ൽ ഭ​ര​ണ​സ​മി​തി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി 2.5 സെ​ന്‍റ് സ്ഥ​ലം വി​ട്ടു​ത​രാ​ൻ ധാ​ര​ണ​യാ​യി.

പോ​സ്റ്റ് ഓ​ഫീ​സ് പൊ​ളി​ക്ക​ണ​മെ​ങ്കി​ൽ കേ​ന്ദ്രമന്ത്രിസഭയു ടെ അ​നു​മ​തി വേ​ണം. അ​പ്പോ​ഴേ​ക്കും ഭ​ര​ണം​മാ​റി​യ​തി​നാ​ൽ ഇ​ത് എ​ൽ​ഡി​എ​ഫി​ന്‍റെ കാ​ല​ഘ​ട്ട​ത്തി​ലാ​ണ് ന​ട​ന്ന​ത്. പോ​സ്റ്റ് ഓ​ഫീ​സി​ന്‍റെ ഓ​ടുപൊ​ളി​ക്കു​ന്പോ​ൾ അ​തു കാ​ണാ​ൻ വ​ന്ന് ഫോ​ട്ടോ എ​ടു​ത്ത ച​രി​ത്രംമാ​ത്ര​മാ​ണ് വി.​എ​സ്.​സു​നി​ൽ​കു​മാ​റി​ന് ഉ​ള്ള​തെ​ന്നും രാ​ജ​ൻ പ​ല്ല​ൻ പ​റ​ഞ്ഞു.

ദി​വാ​ൻ​ജി​മൂ​ലമേ​ൽ​പാ​ലം

ത​നി​ക്കുപു​റ​മേ ദി​വാ​ൻ​ജി​മൂ​ല മേ​ൽ​പാ​ല​ത്തി​ന്‍റെ നി​ർ​മാ​ണം വേ​ഗ​ത്തി​ൽ ആ​രം​ഭി​ക്കു​ന്ന​തി​ന് അ​ന്നു മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ ഇ​ട​പെ​ട​ലു​ക​ളും ക​ള​മൊ​രു​ക്കി. ദക്ഷിണ റെ​യി​ൽ​വേ​ക്കു മേ​ൽ​പാ​ലം പ​ണി​യു​ന്ന​തി​നുവേ​ണ്ടി 6.31 കോ​ടി രൂ​പ കെ​ട്ടി​നച്ചു. അ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് നി​ർ​മാ​ണപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങു​ന്ന​ത്. ത​ങ്ങ​ളു​ടെ കാ​ല​ത്താ​ണ് ദി​വാ​ൻ​ജി​മൂ​ല മേ​ൽ​പാ​ലം വ​ന്ന​തെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ളും മു​ൻമേ​യ​ർ അ​ജി​ത ജ​യ​രാ​ജ​നും ഈ ​വി​ഷ​യ​ത്തി​ൽ മ​റു​പ​ടി പ​റ​യ​ണം. ത​നി​ക്കെ​തി​രേ അ​ഴി​മ​തി ആ​രോ​പി​ച്ച് 6.33 കോ​ടി രൂ​പ പി​ഴ ഈ​ടാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നോ​ട്ടീ​സ് ത​ന്ന​ത് എന്തി​നാ​ണെ​ന്നു വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും രാ​ജ​ൻ പ​ല്ല​ൻ പ​റ​ഞ്ഞു.
ശ​ക്ത​ൻ മാ​ർ​ക്ക​റ്റ് ന​വീ​ക​ര​ണം
ശ​ക്ത​ൻ ബ​സ് സ്റ്റാ​ൻഡ്, പ​ഴം - ​പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​ന് എൻജ​നീ​യറിംഗ് കോള​ജി​ലെ വി​ദഗ്ധ​രെ കൊ​ണ്ടു​വ​ന്ന് കോ​ണ്‍​ക്രീ​റ്റിംഗ് ന​ട​ത്തി. ഒ​രു​ഭാ​ഗം കോ​ണ്‍​ക്രീ​റ്റ് പൂ​ർ​ത്തി​യാ​ക്കി. ര​ണ്ടാം ഭാ​ഗം തു​ട​ങ്ങു​ന്ന​തി​നുമു​ന്പ് ഭ​ര​ണ​സ​മി​തി​യു​ടെ കാ​ലാ​വ​ധി തീ​ർ​ന്നു. എ​സ്റ്റി​മേ​റ്റ് ഉ​ണ്ടാ​യി​ട്ടും 9.5 കൊ​ല്ലം ക​ഴി​ഞ്ഞശേ​ഷ​മാ​ണ് എ​ൽ​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി ആ ​റോ​ഡ് കോ​ണ്‍​ക്രീ​റ്റ് ചെ​യ്തത്. 75 ല​ക്ഷം രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റ് തു​ക​യ്ക്കുപ​ക​രം 4.5 കോ​ടി രൂ​പ​യ്ക്കാ​ണ് പു​തി​യ കോ​ണ്‍​ട്രാ​ക്ട​റെ ഏല്പിച്ച് എ​ൽ​ഡി​എ​ഫ് നി​ർമാ​ണം ന​ട​ത്തി​യ​ത്.
ജം​ഗ്ഷ​ൻ വി​ക​സ​നം
കി​ഴ​ക്കേ​കോ​ട്ട, ന​ടു​വി​ലാ​ൽ, പൂ​ങ്കു​ന്നം, കൂ​ർ​ക്ക​ഞ്ചേ​രി ജം​ഗ്ഷ​ൻ വി​ക​സ​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി. ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​രി​ഹ​രി​ക്കാ​ൻ എം​ജി​ റോ​ഡി​ന്‍റെ തു​ട​ക്കംമു​ത​ൽ രാ​മ​ദാ​സ് തി​യ​റ്റ​ർവ​രെ​യു​ള്ള സ്ഥ​ലം ഏ​റ്റെ​ടു​ത്തു. മു​ൻ സ്പീ​ക്ക​ർ തേ​റ​ന്പി​ൽ രാ​മ​കൃ​ഷ്ണ​നും സ​ഹാ​യി​ച്ചു. 2.5 സെ​ന്‍റ് സ്ഥ​ലം ഡോ.​ മോ​ഹ​ന​ൻ കോ​ർ​പ​റേ​ഷ​നു ന​ൽ​കി. തു​ക ന​ൽ​കാ​മെ​ന്ന ക​രാ​റി​ൽ സ്ഥ​ലം നേ​രത്തേ കൈ​പ്പ​റ്റി. എ​ൽ​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​ത്തി​ൽ വ​ന്ന​ശേ​ഷം അ​ന്ന​ത്തെ മേ​യ​ർ അ​ജി​ത ജ​യ​രാ​ജ​ൻ പ​ണം രാ​ജ​ൻ പ​ല്ല​നോടു ചോ​ദി​ക്കാ​ൻ പ​റ​യു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ഡോ.​ മോ​ഹ​ന​ന്‍റെ വീ​ട്ടു​കാ​ർ സ്ഥ​ലം തി​രി​ച്ചെ​ടു​ത്തു. സ്ഥ​ലം വി​ട്ടു​ന​ൽ​കി​യ സ​ണ്‍ ട​വ​റും തി​രി​ച്ചെ​ടു​ത്തു. കി​ഴ​ക്കേ​കോ​ട്ട​യി​ൽ കാ​ൽ​ഡി​യ​ൻ പ​ള്ളി പ​ണംകി​ട്ടി​യി​ല്ലെ​ങ്കി​ലും സ്ഥ​ലം തി​രി​ച്ചെ​ടു​ത്തി​ല്ല. ജം​ഗ്ഷൻ വി​ക​സ​ന​ത്തി​ൽ ഇ​ടം​കോ​ലി​ട്ട​വ​രാ​ണ് ഇ​പ്പോ​ൾ ത​ങ്ങ​ളാ​ണ് എ​ല്ലാ​റ്റി​ന്‍റെയും അ​വ​കാ​ശി​ക​ളെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന​തെ​ന്നും രാ​ജ​ൻ പ​ല്ല​ൻ കു​റ്റ​പ്പെ​ടു​ത്തി.
യു​ഡി​എ​ഫ് ജി​ല്ലാ ചെ​യ​ർ​മാ​ൻ ടി.​വി.​ ച​ന്ദ്ര​മോ​ഹ​ൻ, ഡെ​പ്യൂ​ട്ടി മേ​യ​ർ എ. ​പ്ര​സാ​ദ്, മു​ൻ മേ​യ​ർ ഐ.​പി.​ പോ​ൾ എ​ന്നി​വ​രും തെ​ര​ഞ്ഞെ​ടു​പ്പുക​മ്മി​റ്റി ഓ​ഫി​സി​ൽ വി​ളി​ച്ചുചേ​ർ​ത്ത പ​ത്രസ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

രാ​ജ​ൻ പ​ല്ല​നെ​തി​രേ പ​രാ​തി​യു​മാ​യി എ​ൽ​ഡി​എ​ഫ്

തൃ​ശൂ​ർ: തൃ​ശൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി രാ​ജ​ൻ പ​ല്ല​നെ​തി​രേ എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പു​ക​മ്മീ​ഷ​നു പ​രാ​തി ന​ൽ​കി. എ​ൽ​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി ന​ട​പ്പി​ലാ​ക്കി​യ തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​നി​ലെ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സ്വ​ന്തം നേ​ട്ട​ങ്ങ​ളാ​യി കാ​ട്ടി തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണം ന​ട​ത്തു​ന്നു എ​ന്നാ​രോ​പി​ച്ചാ​ണ് എ​ൽ​ഡി​എ​ഫ് തൃ​ശൂ​ർ മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ​രാ​തി ന​ൽ​കി​യ​ത്.

രാ​ജ​ൻ പ​ല്ല​ന്‍റെ സ്ഥാ​നാ​ർ​ഥി​അ​ഭ്യ​ർ​ഥ​ന​യി​ൽ വ​സ്തു​താ​വി​രു​ദ്ധ​മാ​യി​ട്ടു​ള്ള തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന കാ​ര്യ​ങ്ങ​ളാ​ണ് ചേ​ർ​ത്തി​ട്ടു​ള്ള​ത്. 2015 മു​ത​ൽ 2025 വ​രെ തൃ​ശൂ​ർ കോ​ർ​പ​റേ​ഷ​നി​ൽ എ​ൽ​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ത​ന്‍റെ ഭ​ര​ണ​നേ​ട്ട​ങ്ങ​ളാ​യാ​ണ് രാ​ജ​ൻ പ​ല്ല​ൻ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് സി​പി​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം വി.​എ​സ്. സു​നി​ൽ​കു​മാ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

പ​ട്ടാ​ളം റോ​ഡ് കു​പ്പി​ക്ക​ഴു​ത്തു​നീ​ക്കി സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ൽ, പൂ​ത്തോ​ൾ റെ​യി​ൽ​വേ മേ​ൽ​പാ​ലം, ശ​ക്ത​ൻ ബ​സ് സ്റ്റാ​ൻ​ഡ്, പ​ഴം - പ​ച്ച​ക്ക​റി- മ​ത്സ്യ മാ​ർ​ക്ക​റ്റു​ക​ളു​ടെ ന​വീ​ക​ര​ണം തു​ട​ങ്ങി ഇ​ട​തു​പ​ക്ഷം ന​ട​പ്പി​ലാ​ക്കി​യ വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലാ​ണ് രാ​ജ​ൻ പ​ല്ല​ൻ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച​ത്.

2012ൽ ​കോ​ണ്‍​ഗ്ര​സ് ഭ​ര​ണ​സ​മി​തി അം​ഗീ​ക​രി​ച്ച ഈ ​ക​ര​ടു മാ​സ്റ്റ​ർ പ്ലാ​ൻ ന​ട​പ്പി​ലാ​ക്കി​യി​രു​ന്നെ​ങ്കി​ൽ ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ക്ഷേ​ത്ര​ങ്ങ​ളും പ​ള്ളി​ക​ളു​മെ​ല്ലാം പൊ​ളി​ച്ചു​നീ​ക്കേ​ണ്ടി​വ​രു​മാ​യി​രു​ന്നു.

തൃ​ശൂ​ർ ന​ഗ​ര​ത്തെ ന​ശി​പ്പി​ക്കു​ന്ന വി​ക​ല​മാ​യ വി​ക​സ​ന​നി​ല​പാ​ടു​ള്ള കോ​ർ​പ​റേ​ഷ​ൻ മാ​സ്റ്റ​ർ പ്ലാ​നി​ൽ മാ​റ്റം​വ​രു​ത്തി​യ​തു തു​ട​ർ​ന്നു​വ​ന്ന എ​ൽ​ഡി​എ​ഫ് ഭ​ര​ണ​സ​മി​തി​യാ​ണ്. യാ​ഥാ​ർ​ഥ്യ​ങ്ങ​ളെ മ​റ​ച്ചു​പി​ടി​ച്ച് വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കു​ന്ന​തി​നാ​യു​ള്ള രാ​ജ​ൻ പ​ല്ല​ന്‍റെ അ​ഭ്യ​ർ​ഥ​ന തെ​ര​ഞ്ഞെ​ടു​പ്പ് മാ​തൃ​കാ​പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്‍റെ ന​ഗ്ന​മാ​യ ലം​ഘ​ന​മാ​ണ്. വി​ഷ​യ​ത്തി​ൽ ശ​രി​യാ​യ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നും തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ​ങ്ങ​ൾ ത​ട​യ​ണ​മെ​ന്നു​മാ​ണ് എ​ൽ​ഡി​എ​ഫ് ആ​വ​ശ്യം.

പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പി. ​ബാ​ല​ച​ന്ദ്ര​ൻ എം​എ​ൽ​എ, കോ​ർ​പ​റേ​ഷ​ൻ പ്ര​തി​പ​ക്ഷ​നേ​താ​വ് ടി. ​ആ​ർ. ഹി​ര​ണ്‍, മു​ൻ​മേ​യ​ർ​മാ​രാ​യ അ​ജി​ത വി​ജ​യ​ൻ, അ​ജി​ത ജ​യ​രാ​ജ​ൻ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Latest News

Corehub Up